പൊട്ടിച്ചിതറിയ ഇരുമ്പ് ചീളുകൾ
തുളച്ചു കയറിയ ശരീരങ്ങൾ
മാംസവും ചോരയും കുഴഞ്ഞ നിലം
വഴുതുന്ന പാദങ്ങളിൽ രക്ഷാപ്രവർത്തനം
ദീനരോദനങ്ങളെമ്പാടും ഉയരുന്നു തീഷ്ണമായി
അതിലും ഉയരത്തിൽ പടരുന്നു ഭീതിയും
രണ്ടിനു പകരം ഇരുപതു ജീവിതങ്ങൾ
മതിയോ അതോ ഇനിയും ബാക്കിയോ താണ്ഡവം
Comments
Post a Comment