വരിക
എൻ വഴിത്താരയിൽ എൻ മോഹവീഥിയിൽ
അണയാത്ത നാളമായ്
തിരികെടാ സന്ധ്യയിൽ പാടുമീ ഗാനങ്ങൾ
അലകെടാ സാഗര തീരത്തിനപ്പുറം
ആകാശഗംഗതൻ അക്കരെയുള്ളൊരാ
മാണിക്യമണ്ഡപത്തിന്റെയും മേലെയാ
താരകവീഥിയിൽ പൊൻപ്രഭ വീശുമൊരീണമായ് വന്നിടാൻ ഞാനും നമിക്കുന്നു
നന്മകൾ നേർന്നിടാനെന്നെയുയർത്തുവാനംബരം ചുറ്റുവാനീമണ്ണിനപ്പുറം വീഥികൾ തേടുന്നു
ശുഭം
Comments
Post a Comment