Skip to main content

വിഘടനം


അതിരുകൾ , മതിലുകൾ , തുറക്കാത്ത വാതിലുകൾ
ന്യൂനം ,ഭൂരിപക്ഷം, പക്ഷപാതം, മനസ്സിനു വാതം

മതം,ജാതി,ഉപജാതി, സവർണം,അവർണം
മഞ്ഞ ,പച്ച,നീല,കാവി വർണ്ണങ്ങളും സുഭിക്ഷം

ഇങ്ങനെ തരം തിരിച്ച, തല തിരിഞ്ഞ ലോകം!
പിളർന്നു ജീവിക്കുന്നതിൽ സുഖം, സുഖം പോരാഞ്ഞു വീണ്ടും പിളർപ്പ്..

ഒരു പിളർപ്പിൽ നിന്നല്ലോ ഈ രാജ്യത്തിൻ തുടക്കം
മുറിവുണങ്ങിയിട്ടില്ലിന്നും,കിനിയുന്നു ചോരയവിടെ നിരന്തരം

അതു ചുവപ്പു തന്നെ ഏവർക്കും..

Comments

Popular posts from this blog

ഓർമ്മകൾ

കാലമിന്നെൻ കാൽച്ചുവട്ടിൽ നിന്നും വലിച്ചെടുക്കപ്പെടും പരവതാനി വീഴുന്നു ഞാൻ, വീണുടയുന്നു എൻ സ്വപ്നത്തിൻ പളുങ്കു പാത്രം ഉരസുന്നു ഓർമ്മകൾ തമ്മിൽ തീപ്പൊരി ചിതറുന്നെൻ മനസ്സിൽ തെറ്റിപ്പിരിഞ്ഞെങ്കിലും കൊളുത്തപെട്ട ഹൃദയങ്ങൾ നമ്മൾ നിനക്കു വേണ്ടെങ്കിലും എനിക്ക് വേണം ഈ ഓർമ്മകൾ എന്നേക്കുമായി ഓർത്തു വിലപിക്കാൻ, ഒഴിഞ്ഞ കരങ്ങളിൽ കണ്ണുനീർ വീഴ്ത്താൻ..... രാംനാഥ്.പി

തീവ്രം

പൊട്ടിച്ചിതറിയ ഇരുമ്പ് ചീളുകൾ തുളച്ചു കയറിയ ശരീരങ്ങൾ മാംസവും ചോരയും കുഴഞ്ഞ നിലം വഴുതുന്ന പാദങ്ങളിൽ രക്ഷാപ്രവർത്തനം ദീനരോദനങ്ങളെമ്പാടും ഉയരുന്നു തീഷ്ണമായി അതിലും ഉയരത്തിൽ പടരുന്നു ഭീതിയും രണ്ടിനു പകരം ഇരുപതു ജീവിതങ്ങൾ മതിയോ അതോ ഇനിയും ബാക്കിയോ താണ്ഡവം