നീയാരെൻ സുഹൃത്തോ സഹയാത്രികനോ
വരികെൻ കൂടെ , വിലാപങ്ങൾ വ്യർത്ഥമെന്നറിയുക
മരണം പോലും ഒരു അസൗകര്യമായിരിക്കുന്നു
പതിയെ ചരിക്കാം മുൻപോട്ടു തന്നെ ധൃഢമായി
കണ്ടു തീരാൻ ഇനിയും നാടകങ്ങൾ ബക്കി
മനസ്സിനെ കല്ലാക്കുക അതു തന്നെ രക്ഷയും തന്ത്രവും
ഇനിയുള്ള കാലം പിഴയ്ക്കാൻ , ഇവിടെ ജീവിച്ചു മരിക്കാൻ
രാംനാഥ്
Comments
Post a Comment