കാലമിന്നെൻ കാൽച്ചുവട്ടിൽ നിന്നും വലിച്ചെടുക്കപ്പെടും പരവതാനി
വീഴുന്നു ഞാൻ, വീണുടയുന്നു എൻ സ്വപ്നത്തിൻ പളുങ്കു പാത്രം
ഉരസുന്നു ഓർമ്മകൾ തമ്മിൽ തീപ്പൊരി ചിതറുന്നെൻ മനസ്സിൽ
തെറ്റിപ്പിരിഞ്ഞെങ്കിലും കൊളുത്തപെട്ട ഹൃദയങ്ങൾ നമ്മൾ
നിനക്കു വേണ്ടെങ്കിലും എനിക്ക് വേണം ഈ ഓർമ്മകൾ എന്നേക്കുമായി
ഓർത്തു വിലപിക്കാൻ, ഒഴിഞ്ഞ കരങ്ങളിൽ കണ്ണുനീർ വീഴ്ത്താൻ.....
രാംനാഥ്.പി
Comments
Post a Comment