Skip to main content

Posts

Showing posts from 2015

EXIT

Bored with the world, the hollow laughter and broken promises, I am thinking of leaving at once from this premises. Now standing on a chair with a noose around my neck, With a clear notion that I have to die, but what the heck? Leave me alone you noise mongers; I need isolation, Peace is what I seek; silence is my kind of salvation. I need no advice, it bores me to death You sensed the irony; i smell it in your cold breath. Fret no more; I shall not disturb you anymore, Once and for all I shall settle the score The world shall remain and memories will stay, Oh, I almost forgot to kick the chair away...............

ഓർമ്മകൾ

കാലമിന്നെൻ കാൽച്ചുവട്ടിൽ നിന്നും വലിച്ചെടുക്കപ്പെടും പരവതാനി വീഴുന്നു ഞാൻ, വീണുടയുന്നു എൻ സ്വപ്നത്തിൻ പളുങ്കു പാത്രം ഉരസുന്നു ഓർമ്മകൾ തമ്മിൽ തീപ്പൊരി ചിതറുന്നെൻ മനസ്സിൽ തെറ്റിപ്പിരിഞ്ഞെങ്കിലും കൊളുത്തപെട്ട ഹൃദയങ്ങൾ നമ്മൾ നിനക്കു വേണ്ടെങ്കിലും എനിക്ക് വേണം ഈ ഓർമ്മകൾ എന്നേക്കുമായി ഓർത്തു വിലപിക്കാൻ, ഒഴിഞ്ഞ കരങ്ങളിൽ കണ്ണുനീർ വീഴ്ത്താൻ..... രാംനാഥ്.പി

വരിക...

വിജനമീ വീഥി തൻ ഓരത്തിരുന്നു വിലപിക്കും നീയാരെൻ സുഹൃത്തോ സഹയാത്രികനോ വരികെൻ കൂടെ , വിലാപങ്ങൾ വ്യർത്ഥമെന്നറിയുക മരണം പോലും ഒരു അസൗകര്യമായിരിക്കുന്നു പതിയെ ചരിക്കാം മുൻപോട്ടു തന്നെ ധൃഢമായി കണ്ടു തീരാൻ ഇനിയും നാടകങ്ങൾ ബക്കി മനസ്സിനെ കല്ലാക്കുക അതു തന്നെ രക്ഷയും തന്ത്രവും ഇനിയുള്ള കാലം പിഴയ്ക്കാൻ , ഇവിടെ ജീവിച്ചു മരിക്കാൻ രാംനാഥ്

തീവ്രം

പൊട്ടിച്ചിതറിയ ഇരുമ്പ് ചീളുകൾ തുളച്ചു കയറിയ ശരീരങ്ങൾ മാംസവും ചോരയും കുഴഞ്ഞ നിലം വഴുതുന്ന പാദങ്ങളിൽ രക്ഷാപ്രവർത്തനം ദീനരോദനങ്ങളെമ്പാടും ഉയരുന്നു തീഷ്ണമായി അതിലും ഉയരത്തിൽ പടരുന്നു ഭീതിയും രണ്ടിനു പകരം ഇരുപതു ജീവിതങ്ങൾ മതിയോ അതോ ഇനിയും ബാക്കിയോ താണ്ഡവം

വരിക

വരിക നീ ശ്രുതികളായി , തോരാത്ത മാരിയായ് എൻ വഴിത്താരയിൽ എൻ മോഹവീഥിയിൽ അണയാത്ത നാളമായ് തിരികെടാ സന്ധ്യയിൽ പാടുമീ ഗാനങ്ങൾ അലകെടാ സാഗര തീരത്തിനപ്പുറം ആകാശഗംഗതൻ അക്കരെയുള്ളൊരാ മാണിക്യമണ്ഡപത്തിന്റെയും മേലെയാ താരകവീഥിയിൽ പൊൻപ്രഭ വീശുമൊരീണമായ് വന്നിടാൻ ഞാനും നമിക്കുന്നു നന്മകൾ നേർന്നിടാനെന്നെയുയർത്തുവാനംബരം ചുറ്റുവാനീമണ്ണിനപ്പുറം വീഥികൾ തേടുന്നു ശുഭം

വിഘടനം

അതിരുകൾ , മതിലുകൾ , തുറക്കാത്ത വാതിലുകൾ ന്യൂനം ,ഭൂരിപക്ഷം, പക്ഷപാതം, മനസ്സിനു വാതം മതം,ജാതി,ഉപജാതി, സവർണം,അവർണം മഞ്ഞ ,പച്ച,നീല,കാവി വർണ്ണങ്ങളും സുഭിക്ഷം ഇങ്ങനെ തരം തിരിച്ച, തല തിരിഞ്ഞ ലോകം! പിളർന്നു ജീവിക്കുന്നതിൽ സുഖം, സുഖം പോരാഞ്ഞു വീണ്ടും പിളർപ്പ്.. ഒരു പിളർപ്പിൽ നിന്നല്ലോ ഈ രാജ്യത്തിൻ തുടക്കം മുറിവുണങ്ങിയിട്ടില്ലിന്നും,കിനിയുന്നു ചോരയവിടെ നിരന്തരം അതു ചുവപ്പു തന്നെ ഏവർക്കും..

Eye of the storm

He walked on alone through hell fire Along the deepest recesses of his desires Fought tooth and claw against his fate A losing battle he was unable to forfeit His eyes burned with the fire of wont He cannot abandon this dangerous haunt  Ruminating on the paths he has tread filled his heart and soul with infinite dread The black haze that filled his mind and heart Slowly but surely was pulling him apart As the end neared and the haze lost its form He found himself in the eye of the storm....